Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeCrime16-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും |...

16-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും | POCSO Case Kerala

🎙️ Latest Podcast

പട്ടാമ്പി: 16-കാരിയെ പീഡിപ്പിച്ച കേസിൽ, പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി (POCSO Case Kerala). മണ്ണേങ്ങോട് സ്വദേശി മുഹമ്മദ് ഷാഹിദിനെയാണ് (25) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദിനേശൻ പിള്ള ശിക്ഷിച്ചത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.

കൊപ്പം സബ് ഇൻസ്‌പെക്ടർമാരായിരുന്ന ബേബിച്ചൻ ജോർജ്, എം.ബി. രാജേഷ് എന്നിവരാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ എ.എസ്.ഐ സെൽമയും സഹായിച്ചു.സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. നടപടികൾ ഏകോപിപ്പിച്ചത് എ.എസ്.ഐ മഹേശ്വരിയാണ്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കോടതി വേഗത്തിൽ വിധി പ്രസ്താവിച്ചത്.

News Summary: The Pattambi Fast Track Special Court sentenced 25-year-old Muhammed Shahid from Koppam to 20 years of rigorous imprisonment and a fine of ₹30,000 for sexually assaulting a 16-year-old girl. The incident occurred in 2023. The investigation was led by Sub-Inspectors Babichan George and M.B. Rajesh, with a chargesheet filed promptly. Judge Dinesh Pillai delivered the verdict, emphasizing strict punishment for crimes against minors. Special Prosecutor K. Sandeep appeared for the prosecution.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.