ആലുവ: ബിഗ് ബോസ് സീസൺ 6 വിജയി പി.ഡി. ജിന്റോയുടെ ഉടമസ്ഥതയിൽ ആലുവ നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന ‘ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്’ ലേലം ചെയ്തു (Jinto Body Gym Auction). ദീർഘകാലമായി വാടക കുടിശിക വരുത്തിയതിനെ തുടർന്നാണ് നഗരസഭയുടെ ഈ നടപടി.
6.14 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച ലേലത്തിൽ 6.15 ലക്ഷം രൂപയ്ക്കാണ് ജിം ഉപകരണങ്ങൾ ലേലം പോയത്. ഫോർട്ട് കൊച്ചി സ്വദേശിയാണ് ലേലം പിടിച്ചത്.16 ലക്ഷത്തോളം രൂപയാണ് ജിന്റോ നഗരസഭയ്ക്ക് വാടകയിനത്തിൽ നൽകാനുള്ളത്. ലേലത്തിലൂടെ ലഭിച്ച തുക കഴിച്ചാൽ ഇനിയും 10 ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്.
2017-ൽ ആരംഭിച്ച ജിം 2021-ന് ശേഷം വാടക അടച്ചിരുന്നില്ല. ഇതിനെത്തുടർന്ന് മൂന്ന് മാസം മുൻപ് നഗരസഭ ജിം സീൽ ചെയ്തിരുന്നു.
ആലുവയിൽ വലിയ തുക കുടിശിക നിലനിൽക്കെ തന്നെ ജിന്റോ മറ്റ് പലയിടങ്ങളിലും ജിം ബ്രാഞ്ചുകൾ ആരംഭിച്ചിരുന്നു.
സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ എന്ന നിലയിൽ ശ്രദ്ധേയനായ ജിന്റോ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ പ്രശസ്തനായത്.
News Summary: The ‘Body Craft Multi International Health Club’ in Aluva, owned by Bigg Boss Season 6 winner Jinto Body, has been auctioned by the Aluva Municipality due to non-payment of rent. Jinto reportedly owed nearly ₹16 lakhs in rent arrears since 2021. The gym equipment was auctioned for ₹6.15 lakhs to a bidder from Fort Kochi. Despite the auction, the municipality still faces a loss of around ₹10 lakhs. The gym, which started in 2017, was sealed three months ago following legal notices.

