കൊച്ചി: ആഗോള സാങ്കേതിക സേവന ദാതാക്കളായ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്, പ്രമുഖ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്തു (Saints & Masters Acquisition). ആഗോളതലത്തിൽ കൂടുതൽ കരുത്തുറ്റ ക്ലൗഡ്-ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
എഡബ്ല്യുഎസ് (AWS), മൈക്രോസോഫ്റ്റ് അസൂർ (Azure) തുടങ്ങിയ മൾട്ടി ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുക.
ക്ലൗഡ് ആർക്കിടെക്ചർ, മൈഗ്രേഷൻ, ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, സെർവർലെസ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിൽ കമ്പനിയുടെ ശേഷി വർദ്ധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും.
നുബിനിക്സിന്റെ നേതൃനിരയിലുള്ളവർ ഇനി സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന്റെ ഭാഗമായി പ്രവർത്തിക്കും. ഇത് നിലവിലെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കും.
എഡബ്ല്യുഎസിലുള്ള നുബിനിക്സിന്റെ മികവ് കമ്പനിയുടെ ദീർഘകാല വളർച്ചാ ലക്ഷ്യങ്ങൾക്ക് കരുത്താകുമെന്ന് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ് സിഇഒ ജയകൃഷ്ണൻ ജി പറഞ്ഞു.
ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, ലണ്ടൻ, സിഡ്‌നി, ടൊറന്റോ തുടങ്ങി ആഗോളതലത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന് നിലവിൽ സാന്നിധ്യമുണ്ട്.
News Summary: Global tech firm Saints & Masters, specializing in Cloud, AI, and Cybersecurity, has acquired Nubinix Technologies, a prominent cloud infrastructure company. This strategic move aims to build a scalable global cloud-digital services platform. The acquisition will bolster Saints & Masters’ capabilities in AWS, Microsoft Azure, and multi-cloud environments, focusing on cloud architecture, migration, and serverless computing. Jayakrishnan G, CEO of Saints & Masters, stated that Nubinix’s expertise will accelerate the company’s long-term growth. Nubinix’s leadership will join Saints & Masters to ensure service continuity for existing clients across its global locations.

