മുംബൈ: മുംബൈയിലെ തിരക്കേറിയ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള ഇടുങ്ങിയ വിടവിൽ യാത്രക്കാരൻ കുടുങ്ങി (Andheri Station Accident Video). ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അന്ധേരി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ എത്തിയ സമയത്താണ് സംഭവം. ട്രെയിനും പ്ലാറ്റ്‌ഫോമും തമ്മിലുള്ള ചെറിയ വിടവിലേക്ക് യുവാവ് വീഴുകയായിരുന്നു. ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. യുവാവ് കുടുങ്ങിയത് കണ്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പരിഭ്രാന്തരായി ഓടിക്കൂടി. റെയിൽവേ സംരക്ഷണ സേനയും (RPF) യാത്രക്കാരും ചേർന്ന് അതീവ ജാഗ്രതയോടെയാണ് ഇയാളെ പുറത്തെടുത്തത്.
Viral Video From Andheri Station
MAN Stuck under while trying to board the train when it was movinghttps://t.co/RI2fJayZZy— Duniya Ke Kalesh (@yadav_army11902) May 12, 2026
അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. ഇയാളെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് റെയിൽവേ അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. തിരക്കേറിയ മുംബൈ ലോക്കൽ ട്രെയിനുകളിൽ ഇത്തരം അപകടങ്ങൾ പതിവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.ജീവൻ പണയപ്പെടുത്തിയുള്ള ഇത്തരം യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
News Summary: A shocking video from Mumbai’s Andheri railway station shows a commuter getting trapped in the narrow gap between a moving train and the platform. The incident occurred when the man reportedly tried to board a moving train and lost his footing. Panicked onlookers and RPF personnel immediately rushed to his aid, and fortunately, the train was halted in time. The man was pulled out safely with minor injuries. Railway authorities have once again urged passengers not to risk their lives by attempting to board or alight from moving trains.

