പാലക്കാട്: ലോകത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ പാലക്കാട് ഷോറൂമിൽ ആർട്ടിസ്ട്രി ബ്രാൻഡഡ് ആഭരണങ്ങളുടെ പ്രദർശനത്തിന് തുടക്കമായി (Malabar Gold & Diamonds Artistry Show). മെയ് 11 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ, ലോകോത്തര കരവിരുതിൽ തീർത്ത വൈവിധ്യമാർന്ന ആഭരണങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ആർട്ടിസ്ട്രി ഷോയുടെ ഔദ്യോഗിക ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവ്വഹിച്ചു.
സ്വർണ്ണം, ഡയമണ്ട്, അൺകട്ട് ഡയമണ്ട്‌സ്, പോൾക്കി, ജെംസ്റ്റോണുകൾ എന്നിവയിൽ തീർത്ത പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകൾ ഇവിടെ ലഭ്യമാണ്. വിവാഹങ്ങൾക്കും മറ്റ് പ്രധാന ആഘോഷങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്പെഷ്യൽ കളക്ഷനുകൾ പ്രദർശനത്തിന്റെ ഭാഗമാണ്. കരവിരുതിനും ഡിസൈനുകൾക്കും മുൻഗണന നൽകുന്ന ആഭരണപ്രേമികൾക്കായി ഉൽകൃഷ്ടമായ ശ്രേണിയാണ് മലബാർ ഗോൾഡ് അവതരിപ്പിച്ചിട്ടുള്ളത്.
14 രാജ്യങ്ങളിലായി 445-ലേറെ ഷോറൂമുകളുള്ള മലബാർ ഗോൾഡ്, ഉപഭോക്താക്കൾക്കായി ഒട്ടേറെ സുതാര്യമായ സേവനങ്ങൾ നൽകുന്നുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് അറിയിച്ചു. എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരന്റി, ഒരു വർഷത്തെ സൗജന്യ ഇൻഷൂറൻസ് പരിരക്ഷയും കൂടാതെ ആഭരണ നിർമ്മാണത്തിലെ അപൂർവ്വമായ കരവിരുതും ഡിസൈനിലെ പ്രത്യേകതകളും നേരിട്ട് മനസ്സിലാക്കാനുള്ള അവസരവും ഒരുക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ മലബാർ ഗോൾഡ് മാനേജ്‌മെന്റ് അംഗങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ആഭരണ നിർമ്മാണത്തിലെ ഉന്നത നിലവാരം ഇഷ്ടപ്പെടുന്നവർക്ക് മെയ് 11 വരെ പാലക്കാട് ഷോറൂം സന്ദർശിച്ച് ഈ അമൂല്യ ശേഖരം സ്വന്തമാക്കാം.
Story Summary: The ‘Artistry Show’, a special exhibition of exquisite jewelry, has commenced at the Malabar Gold & Diamonds showroom in Palakkad. Inaugurated by V.K. Sreekandan MP, the show features a vast collection of gold, diamond, and precious stone ornaments. The exhibition will run until May 11, 2026.

