Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeIPL 2026ഡല്‍ഹിക്കെതിരെ 'സഞ്ജു ഷോ': റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്ത്; ഓറഞ്ച് ക്യാപ് പോരാട്ടം...

ഡല്‍ഹിക്കെതിരെ ‘സഞ്ജു ഷോ’: റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്ത്; ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു | Sanju Samson Returns To Top

🎙️ Latest Podcast

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ മിന്നുന്ന അര്‍ധസെഞ്ചുറിയോടെ സഞ്ജു സാംസണ്‍ ഈ സീസണില്‍ 400 റണ്‍സ് പിന്നിട്ടു. 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സുമായാണ് സഞ്ജു അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെ മറികടന്നാണ് സഞ്ജുവിന്റെ ഈ മുന്നേറ്റം.(Sanju Samson Returns To Top Five In IPL 2026 Orange Cap Race After Fifty Against Delhi Capitals)

ചെന്നൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സഞ്ജുവാണ്. രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും ഇതിനകം അദ്ദേഹം സ്വന്തമാക്കി. 57.43 ശരാശരിയിലും 167.52 സ്ട്രൈക്ക് റേറ്റിലുമാണ് താരം ഈ സീസണില്‍ ബാറ്റ് വീശുന്നത്.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ആദ്യം പതറിയെങ്കിലും, പിന്നീട് ഗിയര്‍ മാറ്റിയ സഞ്ജു കാര്‍ത്തിക് ശര്‍മയുമായി (41*) ചേര്‍ന്ന് 114 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

Story Summary

Sanju Samson has re-entered the top five run-scorers list in IPL 2026 after a brilliant unbeaten 87 against Delhi Capitals. With 402 runs from 10 matches, the CSK star is now eyeing the Orange Cap, currently held by DC’s KL Rahul.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.