റായ്പൂർ: ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കിടെയുണ്ടായ കുഴിബോംബ് (IED) സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു (Chhattisgarh Blast News). കാങ്കർ – നാരായൺപൂർ അതിർത്തിക്ക് സമീപമാണ് ദാരുണമായ സംഭവം നടന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്.
മാവോയിസ്റ്റുകൾ ഒളിപ്പിച്ചു വെച്ചിരുന്ന കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനമുണ്ടായത്. ജില്ലാ റിസർവ് ഗാർഡിലെ (DRG) ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ സേനയുടെ പതിവ് പരിശോധനയുടെ ഭാഗമായാണ് ബോംബ് നീക്കം ചെയ്യാൻ ശ്രമിച്ചത്.
ജില്ലാ റിസർവ് ഗാർഡിലെ (DRG) അംഗങ്ങളായ സുഖ്റാം വട്ടി (ഇൻസ്‌പെക്ടർ),കൃഷ്ണ കൊമ്ര (കോൺസ്റ്റബിൾ), സഞ്ജയ് ഗഡ്‌പാലെ (കോൺസ്റ്റബിൾ) എന്നിവരാണ് രാജ്യത്തിനായി ജീവൻ ബലിനൽകിയത്.
പരിക്കേറ്റ ജവാനെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുതലായുള്ള കാങ്കർ-നാരായൺപൂർ മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
Story Summary: Three soldiers of the District Reserve Guard (DRG) were killed in an IED blast while attempting to defuse landmines planted by Maoists in Chhattisgarh’s Kanker district. The incident occurred near the Kanker-Narayanpur border. One other soldier was seriously injured. The deceased have been identified as Inspector Sukhram Watti, Constable Krishna Komra, and Constable Sanjay Gadpale.

