കോഴിക്കോട്: മലയാളികളുടെ പ്രിയതാരം ഗോവിന്ദ് പദ്മസൂര്യ ജീവിതത്തിൽ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുന്നു (Govind Padmasoorya GP). അഭിനയത്തിനും അവതരണത്തിനും പിന്നാലെ വിദ്യാഭ്യാസ മേഖലയിലേക്കാണ് താരം കടക്കുന്നത്. ‘എസ്.ഒ.എസ്’ (SOS – School of Skills) എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റിറ്റ്യൂഷന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
കേവലം അക്കാദമിക് പഠനത്തിനപ്പുറം വ്യക്തികളുടെ കഴിവുകൾ (Skills) വളർത്തിയെടുക്കുന്നതിനാണ് ഈ ഇൻസ്റ്റിറ്റ്യൂഷൻ പ്രാധാന്യം നൽകുന്നത്. സ്കിൽ ഡെവലപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ഇതിന്റെ ഭാഗമാകാമെന്ന് ജിപി വ്യക്തമാക്കി. കോഴിക്കോട് നഗരത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
എം.ജി ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജിപി, ‘ഡാഡി കൂൾ’, ‘ഐജി’, ‘പ്രേതം 2’ തുടങ്ങിയ സിനിമകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലൂടെയും താരം വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കി. നടി ഗോപിക അനിലാണ് ജിപിയുടെ ജീവിതപങ്കാളി.
View this post on Instagram
തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ താരം അഭ്യർത്ഥിച്ചു.
Story Summary: Popular actor and host Govind Padmasoorya (GP) has announced the launch of his new educational venture, ‘SOS – School of Skills.’ Based in Kozhikode, the institution aims to focus on skill development for individuals. GP shared this milestone through an Instagram video, marking a new chapter in his career alongside his acting and hosting profession.

