അഹമ്മദാബാദ്: ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസ് താരം ജേസൺ ഹോൾഡർ എടുത്ത വിവാദ ക്യാച്ച് ചർച്ചയാകുന്നു ( Jason Holder Catch Controversy IPL). ആർഷാദ് ഖാന്റെ പന്തിൽ രജത് പാട്ടിദാറിനെ പുറത്താക്കാൻ ഹോൾഡർ എടുത്ത ഡൈവിംഗ് ക്യാച്ചാണ് നിയമസാധുതയെച്ചൊല്ലി തർക്കത്തിന് വഴിവെച്ചത്.
പാട്ടിദാറിന്റെ ഷോട്ട് ഉയർന്നുപൊങ്ങിയപ്പോൾ ലോങ്ങ് ഓണിൽ നിന്ന് ഓടിയെത്തിയ ഹോൾഡർ ഒരു ഉഗ്രൻ ഡൈവിലൂടെ പന്ത് കൈക്കലാക്കി. എന്നാൽ പന്ത് ഗ്രൗണ്ടിൽ സ്പർശിച്ചോ എന്ന സംശയം ആർസിബി ക്യാമ്പിൽ പ്രതിഷേധത്തിന് കാരണമായി. തേർഡ് അമ്പയർ ഔട്ട് വിളിച്ചെങ്കിലും ഹോൾഡർക്ക് പന്തിൽ പൂർണ്ണ നിയന്ത്രണമില്ലായിരുന്നു എന്ന വാദമുയർന്നു. “റബാഡ പന്തിന് പിന്നാലെ വരുന്നത് ഞാൻ കണ്ടിരുന്നു. അദ്ദേഹവുമായി കൂട്ടിയിടിക്കരുത് എന്നതായിരുന്നു പ്രധാന ലക്ഷ്യം. പന്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓടിയെത്തി അത് കൈക്കലാക്കാൻ സാധിച്ചതിൽ സന്തോഷം,” എന്ന് മത്സരശേഷം ഹോൾഡർ പറഞ്ഞു.
നാല് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് ആർസിബിയെ പരാജയപ്പെടുത്തിയത്. 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റും 3 ക്യാച്ചുകളും നേടിയ ജേസൺ ഹോൾഡറാണ് പ്ലെയർ ഓഫ് ദി മാച്ച്. 155 റൺസിൽ ആർസിബിയെ തളച്ച ഗുജറാത്ത്, ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (43 ഓഫ് 18) കരുത്തിൽ 25 പന്തുകൾ ബാക്കിനിൽക്കെ വിജയം കണ്ടു. ഈ വിജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ആർസിബി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
Summary: Gujarat Titans’ Jason Holder opened up about his controversial diving catch to dismiss RCB’s Rajat Patidar during their IPL 2026 clash. While debate sparked over whether the ball touched the ground, the umpires ruled it clean. Holder, who earned Player of the Match for his 2/29 and three catches, explained his focus was on avoiding a collision with Kagiso Rabada while securing the ball. GT won the match by four wickets after bundling out RCB for 155 and chasing it down comfortably.

