Description
Digital Voice of Kerala
Friday, May 1, 2026

Digital Voice of Kerala
HomeWorldഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ല: വിലക്ക് ഏർപ്പെടുത്തി...

ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ല: വിലക്ക് ഏർപ്പെടുത്തി യുഎഇ; പൗരന്മാരോട് ഉടൻ മടങ്ങാൻ നിർദ്ദേശം | UAE

🎙️ Latest Podcast

അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.(UAE imposes travel ban on Iran, Lebanon, Iraq, advises citizens to return immediately)

നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിലവിലുള്ള എല്ലാ യുഎഇ പൗരന്മാരും ഒട്ടും വൈകാതെ മടങ്ങണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. വിദേശത്തുള്ള പൗരന്മാർക്ക് സഹായത്തിനായി +971 800 44444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മേഖലയിലെ മാറുന്ന രാഷ്ട്രീയ-സൈനിക സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതൽ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൗരന്മാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.