മോസൽ ബേ: വിമാനത്തിൽ നിന്ന് ചാടി ആകാശത്ത് വെച്ച് അതിവേഗത്തിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് 23-കാരനായ ജർമ്മൻ യൂട്യൂബർ ടോം കോപ്കെ (Tom Kopke Rubik’s Cube Skydiving Record). ഫ്രീഫാൾ സമയത്ത് (പാരച്യൂട്ട് തുറക്കുന്നതിന് മുൻപ്) ഏറ്റവും വേഗത്തിൽ പസിൽ ക്യൂബ് പരിഹരിച്ചതിനാണ് ഇദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചത്.
വെറും 23.333 സെക്കൻഡ് കൊണ്ടാണ് ടോം ക്യൂബ് സോൾവ് ചെയ്തത്. 2023-ൽ ഓസ്‌ട്രേലിയക്കാരനായ സാം സിയാറാക്കി സ്ഥാപിച്ച 28.25 സെക്കൻഡിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. ഫ്രീഫാൾ സമയത്ത് ക്യൂബ് കൈയ്യിൽ നിന്ന് വഴുതിപ്പോകുമോ എന്നതായിരുന്നു വലിയ വെല്ലുവിളി. ഇതിനായി ആകാശത്ത് വെച്ച് പ്രത്യേക പരിശീലനങ്ങൾ ടോം നടത്തിയിരുന്നു. ‘Tooleko’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മുൻപ് ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കുമെന്ന് ടോം പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്കൈഡൈവിംഗ് ലൈസൻസ് നേടിയ ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.
ദക്ഷിണാഫ്രിക്കയിലെ മോസൽ ബേയിൽ ഫെബ്രുവരിയിലായിരുന്നു ഈ സാഹസിക പ്രകടനം നടന്നത്. ഇനിയും നിരവധി സ്കൈഡൈവിംഗ് വീഡിയോകൾ താൻ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് റെക്കോർഡ് നേട്ടത്തിന് ശേഷം ടോം പറഞ്ഞു.
Summary: 23-year-old German YouTuber Tom Kopke (Tooleko) broke the Guinness World Record for the fastest time to solve a Rubik’s cube during skydiving freefall. Achieving the feat in 23.333 seconds over Mossel Bay, South Africa, he surpassed the previous record held by Australian Sam Sieracki. Kopke, who learned skydiving specifically to achieve this goal, overcame challenges like air resistance and the risk of dropping the cube.

