വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കം രണ്ട് മാസം പിന്നിടുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ രാജ്യത്തെ ആണവ ശേഷി ഇല്ലാതാക്കാനാണെന്ന് പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു.(Iran war has cost the U.S. $25 billion so far, Pentagon official says)
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ പ്രകാരം 60 ദിവസത്തെ സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ ചിലവാക്കി. ഇറാന്റെ ആണവായുധ മോഹങ്ങൾ തകർക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ആക്രമണം ഇറാനെ കാര്യമായി ദുർബലപ്പെടുത്തിയെന്ന് ഹെഗ്സെത്ത് അവകാശപ്പെട്ടു.
ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം തുടരും. യുദ്ധം എന്ന് അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. തങ്ങളുടെ സൈനിക-സാമ്പത്തിക അടിത്തറ തകർക്കാൻ സൈനിക നീക്കത്തിന് സാധിച്ചിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. രാജ്യത്തെ എണ്ണക്കിണറുകൾ സുരക്ഷിതമാണെന്നും വേണമെങ്കിൽ അത് ലോകത്തിന് മുന്നിൽ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും ഇറാൻ വെല്ലുവിളിച്ചു.

