കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. (Gas cylinder explodes in hotel in Kollam, Massive damage)
സ്ഫോടനത്തെത്തുടർന്ന് ഹോട്ടലിനുള്ളിൽ പടർന്ന തീയിൽ അടുക്കളയും ഉപകരണങ്ങളും നശിച്ചു. ഹോട്ടൽ അടുക്കളയിൽ പാചകം നടന്നുകൊണ്ടിരിക്കെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഫയർഫോഴ്സെത്തി തീയണച്ചു.



