രാജ്യത്തെ അർദ്ധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാന്നിധ്യം ശക്തമാക്കുന്നതിനായി സ്കോഡ ഓട്ടോ ഇന്ത്യ ഗ്രാമീൺ ഇ-സ്റ്റോറുമായി കരാറിൽ ഒപ്പിട്ടു (Skoda Auto India). സ്കോഡയുടെ ജനപ്രിയ മോഡലുകളായ കൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവ ഇനി സിഎസ് സി (CSC) ശൃംഖല വഴി ഉപഭോക്താക്കളിലേക്ക് എത്തും. ഇന്ത്യയിലെ ഗ്രാമങ്ങളിൽ ആഴത്തിൽ വേരുകളുള്ള സിഎസ് സിയുടെ ഡിജിറ്റൽ, ഭൗതിക പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്ന ചുരുക്കം പ്രീമിയം ബ്രാൻഡുകളിൽ ഒന്നായി ഇതോടെ സ്കോഡ മാറി.
മുമ്പ് വാഹന ഷോറൂമുകൾ ലഭ്യമല്ലാതിരുന്ന പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് സ്കോഡ കാറുകളെക്കുറിച്ച് അറിയാനും അവ വാങ്ങാനുമുള്ള പ്രധാന ടച്ച്പോയിന്റായി സിഎസ് സി കേന്ദ്രങ്ങൾ പ്രവർത്തിക്കും. പ്രാദേശിക സംരംഭകർ മുഖേന ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാൻ സാധിക്കുന്നത് കമ്പനിക്ക് വലിയ നേട്ടമാകും. ഗ്രാമീൺ ഇ-സ്റ്റോർ വഴി ബുക്കിംഗ് നടത്തുന്നവർക്ക് സ്കോഡയുടെ നിലവിലുള്ള ഡീലർഷിപ്പുകൾ വഴി വിതരണവും തുടർ സേവനങ്ങളും ലഭ്യമാക്കും. ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും പ്രീമിയം വാഹനങ്ങൾ എളുപ്പത്തിൽ പ്രാപ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
Story Summary: Skoda Auto India has partnered with CSC Grameen e-Store to expand its reach into non-metro and rural areas across India. Through this collaboration, customers can explore and purchase Skoda models like Kylaq, Kushaq, and Slavia via CSC’s extensive digital and physical network.

