ചെങ്ങന്നൂർ: വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ചെങ്ങന്നൂരിൽ യുവാവിന് ജീവൻ നഷ്ടമായി (Chengannur Lightning Death). വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ആസിഫിന് ഇടിമിന്നലേറ്റത്. മഴ പെയ്യുന്നതിനിടെ മൈതാനത്ത് നിൽക്കുകയായിരുന്ന ആസിഫിന് മിന്നലേൽക്കുകയും ഉടൻ തന്നെ നിലത്ത് വീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മാവേലിക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണെന്നും ഇത്തരം സമയങ്ങളിൽ മൈതാനങ്ങളിൽ കളിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Story Summary: A young man named Asif Ashraf died after being struck by lightning in Chengannur, Alappuzha. The incident occurred around 6 PM when he reached a football ground to play. Though he was rushed to a hospital in Mavelikkara, he could not be saved. Authorities have reiterated the need for lightning safety precautions during summer rains.

