Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeWorldപസഫിക്കിൽ ലഹരിക്കടത്ത് കപ്പലിന് നേരെ യുഎസ് മിസൈൽ ആക്രമണം; മൂന്ന് മരണം...

പസഫിക്കിൽ ലഹരിക്കടത്ത് കപ്പലിന് നേരെ യുഎസ് മിസൈൽ ആക്രമണം; മൂന്ന് മരണം | Drug Trafficking Pacific Ocean

🎙️ Latest Podcast

വാഷിംങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് (Drug Trafficking Pacific Ocean). യുഎസ് സതേൺ കമാൻഡിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

യുഎസ് സതേൺ കമാൻഡർ ജനറൽ ഫ്രാൻസിസ് ഡോണോവന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ‘ജോയിന്റ് ടാസ്ക് ഫോഴ്സ് സതേൺ സ്പിയർ’ ആണ് ആക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിൽ ബോട്ട് സ്ഫോടനത്തോടെ തകരുന്നതിന്റെ ദൃശ്യങ്ങൾ സതേൺ കമാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പങ്കുവെച്ചിട്ടുണ്ട്.

ലഹരിക്കടത്ത് പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം ആരംഭിച്ച ‘ഓപ്പറേഷൻ സതേൺ സ്പിയർ’ (Operation Southern Spear) വഴിയുള്ള നടപടികൾ അതിശക്തമായി തുടരുകയാണ്. ഈ ഓപ്പറേഷന്റെ ഭാഗമായി നടന്ന വിവിധ ആക്രമണങ്ങളിൽ ഇതുവരെ 186 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ മാസം മാത്രം കരീബിയൻ കടലിലും പസഫിക്കിലുമായി എട്ട് ആക്രമണങ്ങളാണ് യുഎസ് സൈന്യം നടത്തിയത്. നാർക്കോ-ടെററിസം കുറ്റം ചുമത്തി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കഴിഞ്ഞ ജനുവരിയിൽ യുഎസ് സൈന്യം പിടികൂടിയിരുന്നു.

അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് നീക്കത്തിന്റെ തുടർച്ചയായാണ് ഈ സൈനിക നടപടികളെ വിലയിരുത്തുന്നത്.

Story Summary: Three people were killed in a US missile attack on a drug-smuggling vessel in the Eastern Pacific. The strike was carried out by the ‘Joint Task Force Southern Spear’ under the direction of US Southern Command. This is part of ‘Operation Southern Spear’, a major anti-narcotics campaign initiated by the Trump administration, which has reportedly led to 186 deaths so far. The US has intensified its maritime operations this month, following the arrest of Venezuelan President Nicolás Maduro in January.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.