കൊച്ചി: ലോകപ്രശസ്ത സ്കൂട്ടർ ബ്രാൻഡായ വെസ്പയുടെ 80-ാം വാർഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ‘വെസ്പ ടെക് 80’ (Vespa Tech 80 Edition) എന്ന പേരിൽ 125സിസി, 150സിസി കരുത്തിലാണ് ഈ പുതിയ സ്കൂട്ടറുകൾ വിപണിയിലെത്തുന്നത്.
1946-ൽ പുറത്തിറങ്ങിയ ആദ്യ വെസ്പ സ്കൂട്ടറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ എഡിഷന്റെ ഡിസൈൻ. പഴയ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ‘വെർഡെ പാസ്റ്റെലോ ഗ്രീൻ’ (Verde Pastello Green) എന്ന പ്രത്യേക നിറത്തിലാണ് ഈ സ്കൂട്ടറുകൾ ലഭ്യമാകുക.
വാർഷികാഘോഷത്തിന്റെ ഭാഗമായി വെസ്പ ലോഗോയ്ക്കൊപ്പം പ്രത്യേക ’80’ ബാഡ്ജും സ്കൂട്ടറിൽ പതിപ്പിച്ചിട്ടുണ്ട്.
വെസ്പയുടെ ക്ലാസിക് ഇറ്റാലിയൻ സ്റ്റൈലിനൊപ്പം അത്യാധുനിക സാങ്കേതിക ഫീച്ചറുകളും സമന്വയിപ്പിച്ചാണ് ടെക് 80 എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്.
ഇതുവരെ 160-ലധികം വൈവിധ്യമാർന്ന മോഡലുകൾ പുറത്തിറക്കിയ വെസ്പയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ വാർഷിക എഡിഷൻ വിലയിരുത്തപ്പെടുന്നത്. പാരമ്പര്യവും പ്രീമിയം ലുക്കും ആഗ്രഹിക്കുന്ന വാഹനപ്രേമികളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
Story Summary: Vespa celebrated its 80th anniversary by launching the Vespa Tech 80 special edition in India, available in 125cc and 150cc variants. Inspired by the original 1946 model, the scooters feature a vintage ‘Verde Pastello Green’ paint and a commemorative ’80’ badge. This anniversary edition blends Vespa’s timeless Italian elegance with modern technology to mark its journey of over 160 distinct models.

