പുണെ: നഗരത്തിലെ തിരക്കേറിയ വാകാഡ് മേഖലയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ ജനരോഷം (Pune Minor Driving Auto). ഫീനിക്സ് മാളിന് സമീപമുള്ള റോഡിലൂടെയാണ് കുട്ടി അശ്രദ്ധമായും വേഗതയിലും വാഹനമോടിച്ചത്. ഇതേ റോഡിലൂടെ പോവുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസിനെതിരെയും രൂക്ഷവിമർശനം ഉയരുകയാണ്.
റോഡിലെ മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലാണ് കുട്ടി ഓട്ടോ കൈകാര്യം ചെയ്യുന്നത്. സാധാരണക്കാരും കാൽനടയാത്രക്കാരും ഏറെയുള്ള ഈ പ്രദേശത്ത് ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുട്ടിക്ക് ഓട്ടോ നൽകിയ ഉടമയ്ക്കെതിരെയും രക്ഷിതാക്കൾക്കെതിരെയും കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതായും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും പുണെ സിറ്റി പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ നഗരത്തിൽ കർശന പരിശോധന തുടരുന്നതിനിടയിലാണ് ഈ സംഭവം.
View this post on Instagram
Story Summary: A viral video of a minor boy driving an auto-rickshaw near Phoenix Mall in Wakad, Pune, has sparked public outrage. The footage shows the child driving recklessly in heavy traffic, leading to calls for strict action against the vehicle owner and the child’s parents.

