ന്യൂഡൽഹി: ഹത്രസ് ഇരയുടെ കുടുംബത്തെ ഡൽഹിയിലേക്ക് മാറ്റാനാകില്ലെന്ന് കോടതി (Hathras Case Update). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കുടുംബത്തെ ഡൽഹിയിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിച്ച കോടതി, നിലവിലെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നൽകിയ വിശദീകരണം കോടതി മുഖവിലയ്‌ക്കെടുത്തു.
കുടുംബത്തിന് നിലവിൽ സി.ആർ.പി.എഫ് (CRPF) സുരക്ഷയുണ്ടെന്നും അവർ സമാധാനപരമായാണ് കഴിയുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇരയുടെ കുടുംബത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അലഹബാദ് ഹൈക്കോടതി നിലവിൽ നിരീക്ഷിക്കുന്നുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിനായി അലഹബാദ് ഹൈക്കോടതി നേരത്തെ തന്നെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2020 സെപ്റ്റംബറിലാണ് ഹത്രസിൽ 19 വയസ്സുകാരിയായ ദളിത് പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. രാജ്യവ്യാപിമായി വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയ ഈ കേസിൽ നിലവിൽ നിയമനടപടികൾ തുടർന്നു വരികയാണ്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും തങ്ങൾക്ക് ഹത്രസിൽ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം കോടതിയെ സമീപിച്ചിരുന്നത്.
Summary: The Supreme Court has dismissed a petition seeking to relocate the family of the Hathras gang-rape victim to Delhi. A bench comprising Justices Vikram Nath and K.V. Viswanathan stated that the family currently has adequate CRPF protection and that the Allahabad High Court is already monitoring their safety.

