വാൽപ്പാറ/മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ അപകടത്തിൽ ആകെ മരണം ഒമ്പതായി(Valparai Accident).
മരിച്ചവർ:
ഷക്കീല (37): അധ്യാപിക, പാങ്ങ് ജി.യു.പി.എസ്.
മജീദ് (43): അധ്യാപകൻ, പാങ്ങ് ജി.എൽ.പി.എസ്.
അജിത (54): പ്രധാനാധ്യാപിക, പാങ്ങ് ജി.എൽ.പി.എസ്.
റംല (52): അധ്യാപിക.
ആശ (41): അധ്യാപിക.
സുഹ്റ (43): അധ്യാപിക.
സാജിത (45): സ്കൂളിലെ ആയ.
റുഖിയ (39): മജീദിന്റെ ഭാര്യ.
ഹിഷാം (12): സുഹ്റയുടെ മകൻ.
വാഹനമോടിച്ചിരുന്ന ഫാസിത്ത്, നൗഷാദ് (39) എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, മസ്നീൻ (10) പൊള്ളാച്ചിയിലും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
അപകടത്തിന് പിന്നാലെ കേരളത്തിൽ നിന്ന് പ്രത്യേക അന്വേഷണ, സഹായ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. തമിഴ്നാട് ഡിജിപിയുമായി ആശയവിനിമയം നടത്തിയെന്നും പൊള്ളാച്ചി പോലീസുമായി ചേർന്ന് തുടർനടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും കേരള ഡിജിപി അറിയിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം പുറപ്പെട്ട ഒരു അധ്യാപക സംഘം ഇത്തരത്തിൽ ദുരന്തത്തിനിരയായത് കേരളത്തെ ഒന്നടങ്കം നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
Story Summary: The death toll in the Valparai road accident involving teachers from Malappuram has risen to ten after 11-year-old Shahadin succumbed to injuries. DGP Ravada Chandrasekhar confirmed that a special Kerala Police team has been dispatched to assist in coordination.

