Sunday, February 8, 2026
HomeEntertainment‘ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് വിമർശനം, ആരുടേയും അന്നം മുടക്കിയില്ല’: ആത്മയ്ക്ക് വിശദീകരണം...

‘ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് വിമർശനം, ആരുടേയും അന്നം മുടക്കിയില്ല’: ആത്മയ്ക്ക് വിശദീകരണം നൽകി പ്രേം കുമാർ | Prem Kumar’s reply to ATMA

തിരുവനന്തപുരം: സീരിയലുകളെക്കുറിച്ച് കടുത്ത വിമർശനം ഉന്നയിച്ച നടൻ പ്രേം കുമാറിനെതിരെ ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകി എത്തിയിരിക്കുകയാണ് നടൻ.(Prem Kumar’s reply to ATMA )

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമാണ് എന്നാണ് പ്രേം കുമാർ പറഞ്ഞിരുന്നത്. ആരുടേയും അന്നം മുടക്കിയിട്ടില്ലെന് പറഞ്ഞ നടൻ, ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് സീരിയലുകളെ വിമർശിച്ചതെന്നും കൂട്ടിച്ചേർത്തു.

ഇനിയും അഭിപ്രായ പ്രകടനം തുടരുമെന്ന് പറഞ്ഞ അദ്ദേഹം, കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും, തനിക്കെതിരെയുള്ള ആത്മയുടെ തുറന്ന കത്ത് കാര്യം അറിയാതെയുള്ളതാണെന്നും അറിയിച്ചു. സീരിയലുകൾക്ക് സെൻസറിങ് വേണമെന്നും പ്രേം കുമാർ ആവശ്യപ്പെട്ടിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates