കൊച്ചി: മലയാള സിനിമയെ ആഗോള തലത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ‘കാട്ടാളന്റെ’ മലയാളം ട്രെയ്‌ലർ പുറത്തിറങ്ങി (Kattalan Movie Trailer). ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം മെയ് 14-ന് തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി, ഒരേ ട്രെയ്‌ലറിന് മൂന്ന് വ്യത്യസ്ത പശ്ചാത്തല സംഗീതങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമായാണ് ‘കാട്ടാളൻ’ എത്തിയിരിക്കുന്നത്. രവി ബസ്‌റൂർ ഒരുക്കിയ ‘ഒറിജിനൽ ജംഗിൾ ബീസ്റ്റ് തീം’, ‘വൈൽഡ് ബീസ്റ്റ് തീം’, ‘ഹൗസ ഓഷ്യൻ ബീസ്റ്റ് തീം’ എന്നിവ പ്രേക്ഷകർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ട്രെയ്‌ലർ ആസ്വദിക്കാം.
ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തിൽ ‘ഓങ് ബാക്ക്’ ഫെയിം കെച്ച കെംബാക്ഡിയും സംഘവുമാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. തായ്‌ലന്റിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളും ‘ഓങ് ബാക്ക്’ സിനിമയിലെ ‘പോങ്’ എന്ന ആനയും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.
വമ്പൻ താരനിര
നായകൻ: ആന്റണി വർഗീസ്
നായിക: ദുഷാര വിജയൻ
മറ്റ് പ്രധാന താരങ്ങൾ: സുനിൽ (തെലുങ്ക്), കബീർ ദുഹാൻ സിംഗ്, പാർഥ് തിവാരി (ബോളിവുഡ്), ജഗദീഷ്, സിദ്ദിഖ്, ഹനാൻഷാ, ഹിപ്സ്റ്റർ.
രവി ബസ്‌റൂർ സംഗീതവും റെനഡിവേ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ്. സംഭാഷണം ഉണ്ണി ആർ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
Story Summary: The trailer for the pan-Indian action thriller ‘Kattalan’, starring Antony Varghese, has been released. Produced by Cubes Entertainments, the film features a unique triple BGM trailer setting by Ravi Basrur and world-class action by Kecha Khamphakdee. The movie is set to release globally on May 14.

