Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKeralaനിധിൻരാജിന്റെ മരണം: യുവജന കമ്മീഷൻ കേസെടുത്തു; പ്രത്യേക സംഘം അന്വേഷണം തുടങ്ങി...

നിധിൻരാജിന്റെ മരണം: യുവജന കമ്മീഷൻ കേസെടുത്തു; പ്രത്യേക സംഘം അന്വേഷണം തുടങ്ങി | Nithin Raj Suicide Youth Commission Case

🎙️ Latest Podcast

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിധിൻരാജിന്റെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു (Nithin Raj Suicide Youth Commission Case). സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. ജാതിയുടെയും സാമ്പത്തിക നിലയുടെയും പേരിൽ വിദ്യാർത്ഥിക്ക് അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾ അതീവ ഗുരുതരമാണെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു. ക്യാമ്പസുകളിൽ ഇത്തരം വിവേചനങ്ങൾ ഉണ്ടാകുന്നത് അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം വിശദമായി അന്വേഷിക്കുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഏഴംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ ചക്കരക്കൽ ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ, ചക്കരക്കൽ എസ്.ഐ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നിധിന്റെ സഹപാഠികളിൽ നിന്ന് സംഘം ഇതിനോടകം മൊഴിയെടുത്തു കഴിഞ്ഞു. നിലവിൽ സസ്‌പെൻഷനിലുള്ള ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും.

തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിധിൻരാജിനെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോളേജ് കെട്ടിടത്തിന് താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അധ്യാപകർ ജാതീയമായി അധിക്ഷേപിച്ചതാണ് മരണത്തിന് കാരണമെന്ന് കാണിച്ച് നിധിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. നിധിൻ തന്റെ സഹോദരിക്ക് അയച്ച സന്ദേശങ്ങളിലും അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

Story Summary:
The State Youth Commission has registered a suo motu case regarding the suicide of Nithin Raj, a first-year BDS student at Anjarakandy Dental College. Chairperson M. Shajar condemned the alleged casteist abuse by teachers and demanded a report from the District Police Chief. Simultaneously, a seven-member Special Investigation Team (SIT) led by Kannur ACP R. Hariprasad has begun a probe, recording statements from classmates and scheduling the interrogation of suspended teachers Dr. Ram and Dr. Sangeetha.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.