ജയ്പൂർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെ പട്ടാപ്പകൽ അതിക്രമം (Jaipur Woman Harassment Case). ഇസ്‌കോൺ റോഡിന് സമീപമുള്ള ന്യൂ സാങ്കനേർ റോഡിൽ വ്യാഴാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്ത്രീ സുരക്ഷയെച്ചൊല്ലി രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയെ മറ്റൊരു മോട്ടോർ സൈക്കിളിലെത്തിയ രണ്ട് യുവാക്കൾ പിന്തുടരുകയായിരുന്നു. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കെ, പിന്നിലിരുന്ന യുവാവ് യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച യുവതി യുവാവിനെ തല്ലാൻ ഓങ്ങിയെങ്കിലും ഇവർ വേഗത്തിൽ വാഹനം ഓടിച്ചുപോയി. തങ്ങളുടെ പ്രവൃത്തിയിൽ യുവാക്കൾ ആഹ്ലാദപ്രകടനം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ ഡാഷ് ക്യാമറയിലാണ് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ഈ അതിക്രമ ദൃശ്യങ്ങൾ പതിഞ്ഞത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ സഞ്ചരിച്ച ബൈക്കിൽ എഴുതിയിരുന്ന ‘RJ-26 MEENA’ എന്ന സ്റ്റിക്കറാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ടോങ്ക് സ്വദേശികളായ മൻരാജ്, സുദാമ എന്നിവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും ജയ്പൂർ പോലീസ് അറിയിച്ചു.
പട്ടാപ്പകൽ തിരക്കേറിയ റോഡിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന ആശങ്കയാണ് ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ക്രമസമാധാന നിലയെക്കുറിച്ചും സ്ത്രീ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.
श्रीमान @PoliceRajasthan,
जयपुर में चलती टैक्सी बाइक पर बैठी एक युवती के साथ पीछे से आ रहे दो मोटरसाइकिल सवार व्यक्तियों द्वारा छेड़छाड़ की गंभीर घटना का वीडियो सोशल मीडिया पर वायरल हो रहा है। जो कि अत्यंत चिंताजनक एवं निंदनीय है।आपसे विनम्र अनुरोध है कि कृपया इस प्रकरण को… pic.twitter.com/K7mQKvkGUH
— NCIB Headquarters (@NCIBHQ) April 9, 2026
Story Summary:
A shocking video of a woman being harassed while traveling on a bike taxi in Jaipur has sparked a nationwide debate on women’s safety. The incident occurred on New Sanganer Road when two youths on a motorcycle followed the woman and attempted to molest her while the vehicles were in motion. Based on the viral video and the bike’s registration details, Jaipur police identified the suspects as Manraj and Sudama from Tonk and have launched a manhunt to arrest them.

