Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeEntertainment'മാന്യമല്ലാത്തതൊന്നും പ്രതീക്ഷിക്കരുത്'; ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനിൽ നിലപാട് വ്യക്തമാക്കി അന്ന രേഷ്മ രാജൻ...

‘മാന്യമല്ലാത്തതൊന്നും പ്രതീക്ഷിക്കരുത്’; ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനിൽ നിലപാട് വ്യക്തമാക്കി അന്ന രേഷ്മ രാജൻ | Anna Reshma Rajan Instagram Subscription

🎙️ Latest Podcast

കൊച്ചി: ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വഴി നടിമാരോട് മോശം ആവശ്യങ്ങൾ ഉന്നയിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനിടെ കർശന മുന്നറിയിപ്പുമായി നടി അന്ന രേഷ്മ രാജൻ (Anna Reshma Rajan Instagram Subscription). തന്റെ പ്രൊഫൈലിലെ സബ്‌സ്‌ക്രിപ്ഷൻ വഴി പ്രൊഫഷണലായ കണ്ടന്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും മാന്യമല്ലാത്തത് ഒന്നും ആരും പ്രതീക്ഷിക്കരുതെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

സബ്‌സ്‌ക്രിപ്ഷൻ എന്നാൽ ‘അൺപ്രൊഫഷണൽ കണ്ടന്റ്’ എന്ന് അർത്ഥമില്ലെന്ന് നടി കുറിച്ചു. “ഗുണമേന്മയും സർഗ്ഗാത്മകതയും പരസ്പര ബഹുമാനവും നിലനിർത്തുന്ന സംവാദങ്ങൾക്കുള്ള ഇടമാണിത്. അതുകൊണ്ട് യഥാർത്ഥവും പ്രൊഫഷണലുമായ കണ്ടന്റുകൾ മാത്രം പ്രതീക്ഷിക്കുക,” – അന്ന രേഷ്മ രാജൻ പറഞ്ഞു. ആരാധകരുമായി കൂടുതൽ അടുക്കാനും തന്റെ റീലുകളും ചിത്രങ്ങളും ആദ്യമേ പങ്കുവെക്കാനുമുള്ള ഇടമായാണ് ഇതിനെ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ തമിഴ് നടി അഭിരാമി വെങ്കിടാചലവും സമാനമായ രീതിയിൽ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. സബ്‌സ്‌ക്രിപ്ഷൻ എടുത്തുവെന്ന് കരുതി താൻ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്തു പോകണമെന്നായിരുന്നു അഭിരാമിയുടെ നിലപാട്. നടിമാരുടെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകൾ എന്ന പേരിൽ മോശം ചിത്രങ്ങൾ പ്രതീക്ഷിക്കുന്നവർക്കുള്ള മറുപടിയായാണ് അന്നയുടെയും പ്രതികരണത്തെ സോഷ്യൽ മീഡിയ കാണുന്നത്.

Story Summary:
Actress Anna Reshma Rajan has clarified her stand on Instagram subscriptions, stating that followers should only expect professional content. Amidst rising instances of netizens demanding inappropriate content through subscriptions, she emphasized that her page is a space for quality, creativity, and mutual respect. This follows a similar stern warning from Tamil actress Abhirami Venkatachalam. Instagram subscriptions allow creators with over 10,000 followers to provide exclusive content for a monthly fee.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.