Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKeralaമാലിന്യ നിക്ഷേപം തടയാൻ കെഫോണും സിഡിറ്റും കൈകോർക്കുന്നു; പഞ്ചായത്തുകളിൽ സിസിടിവി നിരീക്ഷണം...

മാലിന്യ നിക്ഷേപം തടയാൻ കെഫോണും സിഡിറ്റും കൈകോർക്കുന്നു; പഞ്ചായത്തുകളിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും | KFON Internet for CCTV Kerala

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലെ അനിയന്ത്രിതമായ മാലിന്യ നിക്ഷേപം തടയുന്നതിനായി സാങ്കേതിക വിദ്യയുമായി കെഫോണും സിഡിറ്റും (KFON Internet for CCTV Kerala). ഗ്രാമപഞ്ചായത്തുകൾ നടത്തിവരുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (KFON), സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി (C-DIT) എന്നിവർ ധാരണാപത്രം ഒപ്പുവെച്ചു.

പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ സിഡിറ്റ് സിസിടിവി ക്യാമറകൾ സ്ഥാപിക്കും.ഈ ക്യാമറകളുടെ തത്സമയ നിരീക്ഷണത്തിനും ഡാറ്റാ കൈമാറ്റത്തിനുമായി ആവശ്യമായ അതിവേഗ ഇന്റർനെറ്റ് സേവനം കെഫോൺ നൽകും. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുകയും നിയമനടപടികൾ വേഗത്തിലാക്കുകയും ചെയ്യുക വഴി ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് ലക്‌ഷ്യം.

ആദ്യഘട്ടം ആരംഭിച്ച പഞ്ചായത്തുകൾ:
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ താഴെ പറയുന്ന മൂന്ന് പഞ്ചായത്തുകളിൽ നിലവിൽ സേവനം ആരംഭിച്ചു കഴിഞ്ഞു. വടക്കാഞ്ചേരി (പാലക്കാട് ജില്ല),പന്നിയന്നൂർ (കണ്ണൂർ ജില്ല),പട്ടണക്കാട് (ആലപ്പുഴ ജില്ല)എന്നിവിടങ്ങളിലാണ് സേവനം ആരംഭിച്ചത്.

“അനിയന്ത്രിതമായ മാലിന്യ നിക്ഷേപം നിയന്ത്രിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായ നീക്കമാണ്,” എന്ന് കെഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ്. (റിട്ട.) പറഞ്ഞു. വിശ്വാസ്യതയുള്ള ഇന്റർനെറ്റ് സേവനത്തിലൂടെ ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് കെഫോൺ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഫോൺ എം.ഡി. സന്തോഷ് ബാബു, സിഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. വരും ഘട്ടങ്ങളിൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Story Summary:
KFON and C-DIT have signed a Memorandum of Understanding (MoU) to curb waste dumping in public spaces across Kerala’s grama panchayats. Under this project, C-DIT will install CCTV cameras in selected panchayats, while KFON will provide the necessary high-speed internet connectivity for monitoring. The first phase has already been implemented in Vadakkanchery (Palakkad), Panniyannur (Kannur), and Pattanakkad (Alappuzha). KFON MD Dr. Santosh Babu IAS (Retd.) highlighted that leveraging technology is key to maintaining public hygiene.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.