Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'തൃത്താല കംഫർട്ടബിൾ ആയി ജയിക്കും': MB രാജേഷ് | Assembly election

‘തൃത്താല കംഫർട്ടബിൾ ആയി ജയിക്കും’: MB രാജേഷ് | Assembly election

🎙️ Latest Podcast

പാലക്കാട്: കേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇടതുമുന്നണി അധികാരത്തിൽ തുടരുമെന്നും എം.ബി. രാജേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താല മണ്ഡലം ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will win Thrithala comfortably, says MB Rajesh on Assembly election )

തൃത്താല മണ്ഡലം ‘കംഫർട്ടബിൾ’ ആയി ജയിക്കും. അതിൽ യാതൊരു ആശങ്കയുമില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും എൽഡിഎഫിന് അനുകൂലമാണ്.

യുഡിഎഫിനെ ഭരണം ഏൽപ്പിക്കുന്ന കാര്യം ആലോചിക്കാൻ പോലും കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. യുഡിഎഫ് വന്നാൽ ഉണ്ടാകാൻ പോകുന്ന പിന്നോക്കാവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പ്രയോഗം അധിക്ഷേപമല്ലെന്ന് എം.ബി. രാജേഷ് ന്യായീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞ വാക്കിന് ശേഷമുള്ള ‘ഡാഷ്’ യുഡിഎഫ് കാർ അവരുടെ ഭാവനയ്ക്കനുസരിച്ച് പൂരിപ്പിക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രി നല്ല ഉദ്ദേശത്തോടുകൂടി മാത്രമാകും അത് പറഞ്ഞത്, രാജേഷ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.