Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടും, പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന്...

‘ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടും, പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല’: PA മുഹമ്മദ് റിയാസ് | Votes

🎙️ Latest Podcast

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സർവ്വകാല റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും വികസന നേട്ടങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Will get all-time record votes in Beypore, says PA Mohammed Riyas)

കഴിഞ്ഞ പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു റിയാസിന്റെ പ്രതികരണം. പുതിയ തലമുറയിലെ കുട്ടികൾക്ക് പവർകട്ട് എന്നാൽ എന്താണെന്ന് പോലും അറിയില്ല. കോൺഗ്രസ് ഭരണകാലത്ത് അതായിരുന്നില്ല അവസ്ഥ. സർക്കാർ ആശുപത്രികൾ ഇപ്പോൾ അടച്ചുപൂട്ടുന്നില്ല. സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നു, ക്ലാസ് മുറികൾ ഹൈടെക് ആയി മാറുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പൊതുവിദ്യാഭ്യാസ രംഗം അടിമുടി മാറി, റിയാസ് പറഞ്ഞു.

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. എതിർ സ്ഥാനാർത്ഥി കള്ളം പറയുകയാണെന്നും മണ്ഡലത്തിൽ തുടർച്ചയായി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുണ്ടെന്നും റിയാസ് ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.