പാലക്കാട്: കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടം നടക്കുന്ന തൃത്താല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തിൽ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം, ബൂത്തിലെ ആദ്യ വോട്ടർമാരിൽ ഒരാളായാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Will win, VT Balram casts his vote in Assembly election)
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബൂത്തിൽ ഒന്നാമനായി വോട്ട് രേഖപ്പെടുത്തിയത് പോലെ ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിലും ഒന്നാമനായി തന്നെ ഫിനിഷ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തെ പരാജയത്തിന് ശേഷം മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് യുഡിഎഫ്. തൃത്താലയിലെ ജനങ്ങൾ ഇക്കുറി തന്നെ കൈവിടില്ലെന്ന വിശ്വാസമാണ് ഇവർക്കുള്ളത്.

