Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala'മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും, ആരോപണങ്ങളെല്ലാം തെറ്റാണ്': മന്ത്രി K...

‘മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും, ആരോപണങ്ങളെല്ലാം തെറ്റാണ്’: മന്ത്രി K കൃഷ്ണൻകുട്ടി | Mathew Kuzhalnadan

🎙️ Latest Podcast

പാലക്കാട്: 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആരോപണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറക്കാതെ കരിമണൽ ലോബിക്കായി സർക്കാർ പ്രവർത്തിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിരുന്നുവെന്നും വിഷയം സഭയിൽ ചർച്ച ചെയ്തപ്പോൾ കുഴൽനാടൻ എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്നും മന്ത്രി ചോദിച്ചു.(Legal action will be taken against Mathew Kuzhalnadan, says Minister K Krishnankutty)

വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരാഹാര സമരം രാഷ്ട്രീയ പ്രേരിതമാണ്. ചില ആളുകളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണിതെന്നും മന്ത്രി ആരോപിച്ചു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇന്നുവരെ അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസും ആരോപണങ്ങളെ തള്ളി രംഗത്തെത്തി. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ഖനനത്തിന് വേണ്ടിയാണെന്ന കുഴൽനാടന്റെ ആരോപണം രാഷ്ട്രീയമായി വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.