കൊച്ചി: മലയാളിക്ക് വിഷുക്കൈനീട്ടം നൽകുന്നത് ഇനി കൂടുതൽ ലളിതമാകും (South Indian Bank Vishu Kaineettam). ഡിജിറ്റൽ യുഗത്തിനനുസരിച്ച് വിഷുക്കൈനീട്ടം കൈമാറാൻ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (SIB). ദൂരപരിധിയില്ലാതെ ലോകത്തിന്റെ ഏതു കോണിലിരുന്നും പ്രിയപ്പെട്ടവർക്ക് കൈനീട്ടം അയക്കാൻ ബാങ്കിന്റെ ‘എസ്.ഐ.ബി മിറർ പ്ലസ്’ (SIB Mirror+) ആപ്പിലൂടെ സാധിക്കും.
വിഷുദിനമായ ഏപ്രിൽ 14-ന് രാവിലെ തന്നെ കൈനീട്ടം ലഭിക്കത്തക്ക രീതിയിൽ ഇടപാടുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.
സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും ഈ സംവിധാനം വഴി തുക കൈമാറാം.
ഒൻപത് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്ക്, ഡിജിറ്റൽ ബാങ്കിംഗിലൂടെ പാരമ്പര്യ ശീലങ്ങളെ കൂടുതൽ അർത്ഥവത്താക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
എങ്ങനെ ഉപയോഗിക്കാം?
എസ്.ഐ.ബി മിറർ പ്ലസ് ആപ്പിൽ ലോഗിൻ ചെയ്ത ശേഷം ‘വിഷു കൈനീട്ടം’ എന്ന വിഭാഗം തിരഞ്ഞെടുക്കുക. സ്വീകർത്താവിന്റെ വിവരങ്ങൾ നൽകി എം പിൻ (MPIN) ഉപയോഗിച്ച് ഇടപാട് ഉറപ്പാക്കാം. ഏപ്രിൽ 14 വൈകുന്നേരം വരെ ഈ സേവനം ലഭ്യമായിരിക്കും.
നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കളല്ലാത്തവർക്കും ഓൺലൈനായി സേവിങ്‌സ് അക്കൗണ്ട് ആരംഭിച്ച് മിറർ പ്ലസ് ആപ്പ് വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സാങ്കേതികവിദ്യയെ ആഘോഷങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഹൃദ്യമായ ബാങ്കിംഗ് അനുഭവം നൽകാൻ ഈ സംരംഭം സഹായിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Story Summary
South Indian Bank has introduced a special ‘Vishu Kaineettam’ feature on its SIB Mirror+ mobile app, allowing users to send traditional festival gifts digitally. The feature enables users worldwide to schedule transactions so that the recipients receive the ‘Kaineettam’ on the morning of Vishu (April 14). This service is available for transfers to both SIB and non-SIB accounts until the evening of April 14.

