ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു (Iran US War 2026). വ്യോമ-മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ ഏതു നിമിഷവും ഒരു വൻകരയുദ്ധം ഉണ്ടായേക്കുമെന്ന സൂചനകൾ ശക്തമായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് രാവിലെ നടത്തിയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ, അതിവേഗ തിരിച്ചടിക്ക് ഇറാൻ സൈന്യം സജ്ജമാകുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ സൈനിക മേധാവി അമിർ ഹാത്മി സേനാംഗങ്ങൾക്ക് യുദ്ധസന്നദ്ധരാകാൻ കർശന നിർദ്ദേശം നൽകി. ശത്രുക്കളുടെ ഓരോ നീക്കവും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഇറാൻ മണ്ണിൽ കാലുകുത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ല,” എന്ന് അമിർ ഹാത്മി വെല്ലുവിളിച്ചു.
ഇറാൻ സൈനിക കമാൻഡർ ഇൻ ചീഫ് ഉന്നതതല യോഗം വിളിച്ചുചേർത്ത് സേനയുടെ യുദ്ധസന്നദ്ധത നേരിട്ട് വിലയിരുത്തിയിട്ടുണ്ട്.
ഇറാന്റെ സൈനിക-ആണവശേഷികൾ തകർത്ത് തങ്ങൾ വിജയം നേടിയെന്ന് ഇന്ന് രാവിലെ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അമേരിക്കയുടെ അടുത്ത നീക്കം നേരിട്ടുള്ള കരയുദ്ധമായിരിക്കുമെന്ന് ഇറാൻ വിലയിരുത്തുന്നു. അമേരിക്ക-ഇസ്രയേൽ സംയുക്ത നീക്കത്തെ പ്രതിരോധിക്കാൻ തങ്ങളുടെ മിസൈൽ-വ്യോമ സേനകൾക്കൊപ്പം കരസേനയെയും പൂർണ്ണമായി സജ്ജമാക്കിയിരിക്കുകയാണ് ഇറാൻ.
നേരിട്ടുള്ള സൈനിക നീക്കത്തിന് ഇരുപക്ഷവും കോപ്പുകൂട്ടുന്നത് പശ്ചിമേഷ്യയെ വൻ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ലോകരാജ്യങ്ങൾ അതീവ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നത്.
Story Summary:
Tensions in the Middle East have escalated with the looming threat of a ground war. Following US President Donald Trump’s claims of victory over Iran’s nuclear and military capabilities, Iran has put its military on high alert. Iranian military chief Amir Hatami warned that no American soldier entering Iranian soil would return alive. The Iranian Commander-in-Chief has convened a high-level meeting to review war readiness as both sides prepare for potential direct military engagement.

