ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന സംഘർഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോൾ, ഇന്ത്യയിൽ ബിയർ വിലയിൽ (Beer Price Hike India) വൻ വർദ്ധനവിനും ക്ഷാമത്തിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. വേനൽക്കാലം ആരംഭിച്ചിരിക്കെ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർദ്ധനവ് ഉണ്ടായേക്കുമെന്ന് മദ്യനിർമ്മാണ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഹൈനെക്കൻ, കാൾസ്ബർഗ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉത്പാദന ചിലവ് വർദ്ധിച്ച ചൂണ്ടിക്കാട്ടി വില വർദ്ധിപ്പിക്കാൻ വിവിധ സംസ്ഥാന സർക്കാരുകളുടെ അനുമതി തേടിയിട്ടുണ്ട്. യുദ്ധം മൂലം ഊർജ്ജ പ്രതിസന്ധി രൂക്ഷമായത് ഗ്ലാസ് കുപ്പികളുടെ ഉത്പാദനത്തെ ബാധിച്ചതാണ് പ്രധാന കാരണം.
കുപ്പികൾ നിർമ്മിക്കുന്ന ഫർണസുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രകൃതിവാതകം ലഭിക്കാത്തതിനാൽ കുപ്പികളുടെ വിലയിൽ ഏകദേശം 20 ശതമാനത്തോളം വർദ്ധനവുണ്ടായി. ബിയർ കാനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ വിതരണ ശൃംഖലയിലും തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇത് കാനുകളിൽ ലഭിക്കുന്ന ബിയറിന്റെ ലഭ്യതയെയും ബാധിക്കും.
കേരളത്തിലും വില കൂടിയേക്കും
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാരാണ് മദ്യത്തിന് വില നിശ്ചയിക്കുന്നത് എന്നതിനാൽ വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് ബിയറിന് ഡിമാൻഡ് ഏറ്റവും കൂടുന്ന സമയമായതിനാൽ, ഉത്പാദനം കുറയുന്നത് വിപണിയിൽ കടുത്ത ബിയർ ക്ഷാമത്തിന് വഴിതെളിച്ചേക്കാം.
Story Summary:
The ongoing Israel-Iran conflict is expected to hike beer prices in India by 12-15% due to rising production costs and energy crises. Major brands like Heineken and Carlsberg are seeking government approval for price increases. The war has disrupted natural gas supplies, leading to a 20% rise in glass bottle costs and affecting aluminum can production. This could result in a significant beer shortage during the peak summer season.

