കൊട്ടാരക്കര: എൽഡിഎഫ് സർക്കാർ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും ആ വിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി (Pinarayi Vijayan). കൊട്ടാരക്കര മണ്ഡലം സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ വിജയത്തിനായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ധനകാര്യ വകുപ്പ് അതീവ മികവോടെ കൈകാര്യം ചെയ്ത വ്യക്തിയാണ് കെ.എൻ. ബാലഗോപാൽ. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫ് ക്യാമ്പ് നിലവിൽ ദയനീയാവസ്ഥയിലാണ്. അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ നേരിടാമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കും.
അസാധ്യമായ കാര്യങ്ങൾ പോലും സാധ്യമാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞത് ജനങ്ങളുടെ ഐക്യം കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനൊപ്പമാണ് ജനങ്ങളെന്ന കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.
എ. മന്മഥൻനായർ അധ്യക്ഷനായ ചടങ്ങിൽ മുല്ലക്കര രത്നാകരൻ, എസ്. സുദേവൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു. കൊട്ടാരക്കരയിലെ വൻ ജനപങ്കാളിത്തം എൽഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
Short Story Summary:
Chief Minister Pinarayi Vijayan inaugurated the election campaign for LDF candidate K.N. Balagopal in Kottarakkara, stating that the people will reject opportunistic politics. Praising Balagopal as a brilliant Finance Minister, the CM asserted that his leadership is widely accepted by the public. He criticised the opposition’s weak state and expressed confidence that the LDF’s bond with the people would ensure another victory in the upcoming elections.

