ലഖ്‌നൗ: സന്തോഷകരമായി നടക്കേണ്ടിയിരുന്ന ഒരു വിവാഹ ചടങ്ങ് നിമിഷങ്ങൾക്കുള്ളിൽ സംഘർഷഭരിതമായ കാഴ്ചയ്ക്കാണ് ഉത്തർപ്രദേശിലെ അംറോഹ സാക്ഷ്യം വഹിച്ചത് (Amroha Wedding Fight). ബിരിയാണി വിളമ്പുന്നതിനിടെ തുടങ്ങിയ ചെറിയ തർക്കം കസേരകൾ കൊണ്ടുള്ള അടിയും കൂട്ടത്തല്ലുമായി മാറുകയായിരുന്നു.വരന്റെ കൂട്ടർക്ക് വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ് പീസുകൾ ഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന പരാതി. ഇത് വിളമ്പുന്നവരോട് ചോദ്യം ചെയ്തതോടെ വാക്കുതർക്കം ആരംഭിച്ചു.
വാക്കുതർക്കം മുറുകിയതോടെ അതിഥികൾ പരസ്പരം കസേരകൾ വായുവിൽ എറിയാനും മേശകൾ തല്ലിത്തകർക്കാനും തുടങ്ങി. ചിലർ വലിയ ബിരിയാണി പാത്രങ്ങളിൽ നിന്ന് നേരിട്ട് മാംസം കൈക്കലാക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്. സംഭവത്തിൽ ചിലർക്ക് നിസ്സാര പരിക്കുകളേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ബിരിയാണിക്കായി ഡബ്ല്യു.ഡി.ഇ (WWE) പോരാട്ടം” എന്നാണ് പലരും ഇതിനെ പരിഹസിക്കുന്നത്. ഉത്തർപ്രദേശിൽ തന്നെ മുൻപ് ബറേലിയിലും ബിജ്‌നോറിലും സമാനമായ രീതിയിൽ ചിക്കൻ ഫ്രൈയെയും ലെഗ് പീസിനെയും ചൊല്ലി വിവാഹ പന്തലുകളിൽ തല്ലുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ये उत्तर प्रदेश अमरोहा के एक मुस्लिम शादी का वीडियो है
जहां मेहमानों को चिकन बिरयानी में लेग पीस नहीं मिला तो उन्होंने बैंक्विट हॉल को WWE का रिंग बना दिया pic.twitter.com/1geGmGGtvU
— Kikki Singh (@singh_kikki) March 29, 2026
Short Story Summary:
A wedding in Amroha, Uttar Pradesh, turned into a battlefield today after guests from the groom’s side clashed with the bride’s family over missing chicken leg pieces in the biryani. The dispute quickly escalated from a verbal spat into a violent brawl where chairs were hurled and tables overturned. The chaotic scene, which was captured on camera and went viral, required police intervention to restore order. This incident mirrors similar food-related wedding brawls reported previously in the state.

