ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈ പെരമ്പൂരിൽ നിശ്ചയിച്ചിരുന്ന ടിവികെ അധ്യക്ഷൻ വിജയ്യുടെ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചു (Vijay TVK Election Campaign Chennai 2026). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ഡിഎംകെ സർക്കാർ ജനാധിപത്യവിരുദ്ധമായി പെരുമാറുന്നു എന്ന ആരോപണവുമായി വിജയ് രംഗത്തെത്തി. പെരമ്പൂരിലെ നിശ്ചിത യോഗസ്ഥലത്ത് 3,000 പേരെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും പോലീസ് അറിയിച്ചു. പകരം മറ്റൊരിടം കണ്ടെത്താനാണ് നിർദ്ദേശം.
ഡിഎംകെ മനഃപൂർവ്വം തന്റെ പ്രചാരണം തടയുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. നാളെ ചെന്നൈയിലെ അഞ്ചിടങ്ങളിൽ വിജയ് പ്രചാരണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിൽ മാറ്റം വന്നേക്കാം. ടിവികെയുടെ സ്ഥാനാർത്ഥി പട്ടിക മാർച്ച് 29-ന് ചെന്നൈയിൽ വെച്ച് പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്.
പുതുച്ചേരിയിൽ ഇന്ത്യ സഖ്യം തകർന്നു
പുതുച്ചേരിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തിൽ വലിയ വിള്ളൽ വീണിരിക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിൽ ഡിഎംകെയും കോൺഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. സഖ്യത്തിലെ മറ്റ് കക്ഷികളായ വിസികെ (3 സീറ്റ്), സിപിഐഎം (2 സീറ്റ്), സിപിഐ (1 സീറ്റ്), മുസ്ലിം ലീഗ് (1 സീറ്റ്) എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
ഇതിനിടെ , പ്രതിപക്ഷമായ എഐഎഡിഎംകെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 127 പേരുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഡിഎംകെ സഖ്യത്തിൽ മണ്ഡല നിർണ്ണയ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
Short Story Summary:
Police denied permission for TVK Chief Vijay’s election campaign in Perambur, Chennai, citing space constraints and security issues. Vijay slammed the DMK government, calling the move anti-democratic. Meanwhile, the INDIA bloc has collapsed in Puducherry, with DMK and Congress set for a direct face-off in five seats. AIADMK released its second list of 127 candidates, while TVK is scheduled to announce its candidate list on March 29.

