തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തന്നെ സമീപിച്ച ട്വന്റി 20 പാർട്ടിയുടെ വാഗ്ദാനം തള്ളിയതായി നടി കൃഷ്ണപ്രഭ പറഞ്ഞു (Actress Krishna Prabha Interview). എൻഡിഎ സഖ്യത്തിന്റെ ഭാഗമായി നിൽക്കുന്ന ട്വന്റി 20-ക്ക് വേണ്ടി മത്സരിക്കാൻ താൻ തയ്യാറല്ലെന്നും രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് ആ വിഷയത്തിൽ കൃത്യമായ ധാരണ വേണമെന്നും താരം അഭിപ്രായപ്പെട്ടു.
“മത്സരിക്കാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല. മത്സരിക്കുന്നയാൾക്ക് അതിനുള്ള ബോധം വേണമല്ലോ. നാട്ടുകാർക്കായി ഊണും ഉറക്കവും മാറ്റിവെച്ച് പ്രവർത്തിക്കുന്ന നേതാക്കന്മാരാണ് ജനപ്രതിനിധികളാകേണ്ടത്. അവര് നിന്നാലാണ് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്നത്.”
ഇത്തവണ എൽഡിഎഫ് വീണ്ടും വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കൃഷ്ണപ്രഭ പറഞ്ഞു. ഇത് എൽഡിഎഫിന്റെ പിആറിന് വേണ്ടിയല്ല പറയുന്നത്. ഒരു കലാകാരിയെന്ന നിലയിൽ തനിക്ക് സർക്കാർ നൽകിയ പിന്തുണ വലുതാണെന്നും താരം കൂട്ടിച്ചേർത്തു.
“കോവിഡ് സമയത്ത് കലാകാരന്മാർക്ക് സർക്കാർ നല്ല പിന്തുണ നൽകിയിരുന്നു. ‘എന്റെ കേരളം’ പോലുള്ള ഷോകൾ വഴി നിരവധി പ്രോഗ്രാമുകൾ ലഭിച്ചു. ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോ,” കൃഷ്ണപ്രഭ പ്രതികരിച്ചു.
ലക്ഷ്മി പ്രിയയും വീണ നായരും നേരത്തെ തന്നെ ട്വന്റി 20 സ്ഥാനാർത്ഥികളായി പ്രചാരണരംഗത്തുണ്ട്. ഇതിനിടയിലാണ് കൃഷ്ണപ്രഭയുടെ ഈ വ്യത്യസ്തമായ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.
News Summary:
Actress Krishna Prabha has revealed that she turned down an offer from the Twenty20 party, currently aligned with the NDA, to contest in the upcoming assembly elections

