തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 1202 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത് (Kerala Assembly Election 2026). ആകെ 2039 നാമനിർദേശ പത്രികകൾ ലഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ അവസാന ദിവസമാണ് പത്രിക സമർപ്പിച്ചത്.
സ്ഥാനാർത്ഥികളുടെ കണക്ക് – ഒറ്റനോട്ടത്തിൽ:
കൂടുതൽ സ്ഥാനാർത്ഥികൾ: കോഴിക്കോട് (141), മലപ്പുറം (137), തിരുവനന്തപുരം (136).
കുറവ് സ്ഥാനാർത്ഥികൾ: വയനാട് ജില്ലയിൽ.
കൂടുതൽ സ്ഥാനാർത്ഥികളുള്ള മണ്ഡലം: കൊടുവള്ളി (18 പേർ).
പ്രധാന തീയതികൾ: സൂക്ഷ്മപരിശോധന – ചൊവ്വാഴ്ച (മാർച്ച് 24). പത്രിക പിൻവലിക്കാനുള്ള അവസാന തീയതി – വ്യാഴാഴ്ച (മാർച്ച് 26).
മുന്നണികളുടെ പ്രധാന പ്രചാരണ ആയുധങ്ങൾ
തിരഞ്ഞെടുപ്പ് അജണ്ടകൾ വ്യക്തമാക്കിക്കൊണ്ട് മൂന്ന് മുന്നണികളും പോർക്കളത്തിൽ സജീവമാണ്:
1. എൽ.ഡി.എഫ്: ‘വികസനം തന്നെ മുഖ്യം’
പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇടതുമുന്നണിയുടെ പ്രചാരണം.
ലൈഫ് മിഷനിലൂടെ നൽകിയ 5 ലക്ഷം വീടുകൾ, കിഫ്ബി പദ്ധികൾ, സ്മാർട്ട് സ്കൂളുകൾ.
ക്ഷേമപെൻഷനുകളും വീട്ടമ്മമാർക്ക് നൽകുന്ന 1000 രൂപ ധനസഹായവും.
‘നമ്പർ വൺ കേരളം’ എന്ന പ്രതിച്ഛായയും ഭരണത്തുടർച്ചയുമാണ് ലക്ഷ്യം.
2. യു.ഡി.എഫ്: ‘ഭരണവിരുദ്ധ വികാരം ആയുധമാക്കി’
സർക്കാരിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ശബരിമല സ്വർണ്ണക്കൊള്ള, സി.പി.എം-ബി.ജെ.പി ‘ഡീൽ’ ആരോപണങ്ങൾ.
വിദ്യാർത്ഥി കുടിയേറ്റം, പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം, തൃശ്ശൂർ പൂരം കലക്കൽ.
സാമ്പത്തിക പ്രതിസന്ധിയും ഭരണഘടനാ സ്ഥാപനങ്ങളുമായുള്ള തർക്കങ്ങളും പ്രധാന വിഷയങ്ങൾ.
3. എൻ.ഡി.എ: ‘മാറ്റത്തിനായി മൂർച്ചയോടെ’
ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും തിരുവനന്തപുരം കോർപ്പറേഷനിലെ വിജയവും നൽകുന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന ‘അന്തർധാര’ ആരോപണം.
ശബരിമല വിഷയം വീണ്ടും സജീവമാക്കിയും വർഗീയ പ്രീണന ആരോപണങ്ങൾ ഉന്നയിച്ചും പ്രചാരണം.
‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യവുമായി മൂന്നാം ശക്തിയായി മാറാനാണ് ശ്രമം.
News Summary:
The nomination process for the 2026 Kerala Assembly elections has concluded with 1,202 candidates filing 2,039 nominations. Scrutiny is set for Tuesday, March 24, and the withdrawal deadline is Thursday. LDF is campaigning on its 10-year development track record, while UDF attacks the government on corruption and administrative failures. NDA, buoyed by recent local and parliamentary gains, is positioning itself as the only true alternative to the two traditional fronts.

