ഹൈദരാബാദ്: പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. 22 കാരിയായ യുവതിയെയാണ് ബന്ധുവായ 24 കാരൻ ക്രൂരമായി ആക്രമിച്ചത് (Hyderabad HIV injection case). യുവതി തന്നോടൊപ്പം എന്നെന്നും കഴിയാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ വിചിത്രമായ വാദം.
യുവാവിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ യുവതിയുടെ പിതാവ് യുവാവിന്റെ രക്തപരിശോധന നടത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പരിശോധനയിൽ യുവാവിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറി.
ഇതിൽ പ്രകോപിതനായ യുവാവ് മാർച്ച് 11-ന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. തുടർന്ന് സിറിഞ്ച് ഉപയോഗിച്ച് ബലമായി എച്ച്ഐവി അടങ്ങിയ രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നിലവിൽ യുവതി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് പ്രദേശം വലിയ ഞെട്ടലിലാണ്.
Story Summary: In a horrific incident in Hyderabad, a 24-year-old youth injected HIV-infected blood into a 22-year-old woman after her family cancelled their marriage proposal. The proposal was called off after the youth tested positive for HIV. The Pocharam IT Corridor police have arrested the accused and booked him for attempted murder.

