Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaമംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; മാർച്ച് 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...

മംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; മാർച്ച് 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | KCA Mangalapuram stadium inauguration

🎙️ Latest Podcast

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച പുതിയ ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും (KCA Mangalapuram stadium inauguration). പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.

രാത്രികാല മത്സരങ്ങൾക്കായി അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ബി.സി.സി.ഐയുടെ ലൈറ്റിങ് കൺസൾട്ടന്റിന്റെ മേൽനോട്ടത്തിൽ സിഗ്നിഫൈ (ഫിലിപ്സ്) കമ്പനിയാണ് ഇത് തയ്യാറാക്കിയത്.

സ്റ്റേഡിയത്തോടൊപ്പം കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടിയും, ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.ആർ. അനിലും നിർവഹിക്കും.പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മംഗലപുരം മാതൃകയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. കായിക പ്രതിഭകൾക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കാൻ പുതിയ അക്കാദമിയും ഇൻഡോർ സൗകര്യങ്ങളും സഹായിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടും പവലിയൻ സമുച്ചയവുമുള്ള ഇത്തരം ഒരു സ്റ്റേഡിയം കേരളത്തിൽ ആദ്യമായാണ് ഒരുങ്ങുന്നത്.

Story Summary:
Chief Minister Pinarayi Vijayan will inaugurate the state-of-the-art KCA cricket stadium at Mangalapuram, Thiruvananthapuram, on March 16. Built on 10 acres for ₹45 crore, the stadium features international standards, including advanced LED floodlights. Ministers V. Abdurahiman, V. Sivankutty, and G.R. Anil will also participate in the inauguration of various facilities.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.