Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeWorldഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ; ബഹ്‌റൈനില്‍ യുവതി കൊല്ലപ്പെട്ടു, യുഎഇ...

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ; ബഹ്‌റൈനില്‍ യുവതി കൊല്ലപ്പെട്ടു, യുഎഇ റിഫൈനറിയില്‍ തീപിടിത്തം | Iran drone attack

🎙️ Latest Podcast

മനാമ/ദുബായ്: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് (Iran drone attack). ചൊവ്വാഴ്ച പുലര്‍ച്ചെ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 29 വയസ്സുകാരിയായ സ്വദേശി യുവതി കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റതായും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

മനാമയിലെ സീഫിലുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്. 105 ബാലിസ്റ്റിക് മിസൈലുകളും 176 ഡ്രോണുകളും ഇതിനോടകം തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു.

ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള യുഎഇ കോണ്‍സുലേറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നു. അബുദാബിയിലെ റുവൈസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലെ ഓയില്‍ റിഫൈനറിയില്‍ ഡ്രോണ്‍ പതിച്ച് തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് റിഫൈനറി താല്‍ക്കാലികമായി അടച്ചു.

അല്‍ഖര്‍ജ് മേഖല ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകള്‍ സൗദി തകര്‍ത്തു. അല്‍സുല്‍ഫിയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തെത്തുടര്‍ന്ന് ഖത്തറിലെ ഗ്യാസ് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദോഹയില്‍ പലയിടത്തും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു.

ഫെബ്രുവരി 28 മുതല്‍ തുടരുന്ന ആക്രമണങ്ങളില്‍ കുവൈറ്റില്‍ ഇതുവരെ ആറ് അമേരിക്കന്‍ സൈനികരടക്കം 12 പേര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ താറുമാറായി. ബഹ്‌റൈന്‍ വിമാനത്താവളം പൂര്‍ണ്ണമായും അടച്ചു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ യുഎഇ, സൗദി, ഒമാന്‍ എന്നിവിടങ്ങളിലേക്ക് പരിമിതമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയും ഭാഗികമായി മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.

Story Summary:
Iran intensifies drone and missile attacks across Gulf countries. A 29-year-old woman was killed in Manama, Bahrain, while the UAE’s Ruwais refinery caught fire following a drone strike. Kuwait has reported 12 deaths since February 28. Flight operations in the region, including Air India and major Gulf carriers, remain severely restricted.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.