കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വർണ്ണ വായ്പാ സ്ഥാപനമായ ഇൻഡെൽ മണിക്ക് (Indel Money) മികച്ച ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചു (Indel Money credit rating India Ratings 2026). പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസേർച്ച് (India Ratings and Research) കമ്പനിക്ക് ഉറച്ച ഭാവി പ്രതീക്ഷയുള്ള ‘ഇൻഡ് എ മൈനസ്’ (IND A-) റേറ്റിംഗാണ് നൽകിയിരിക്കുന്നത്. ഇൻഡെൽ മണിയുടെ 300 കോടി രൂപയുടെ എൻസിഡികൾക്കും (NCD), 100 കോടി രൂപയുടെ ബാങ്ക് വായ്പാ സൗകര്യങ്ങൾക്കുമാണ് ഈ നേട്ടം.
2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 34,770 മില്യൺ രൂപയായി ഉയർന്നു. 2026 മാർച്ച് 9-ലെ കണക്കനുസരിച്ച് ശാഖാതലത്തിലുള്ള ആസ്തി മൂല്യം 95 മില്യൺ രൂപയായി വർധിച്ചിട്ടുണ്ട്. കമ്പനിയുടെ ആസ്തി മൂല്യം 4,990 മില്യൺ രൂപയായി ഉയരുകയും മികച്ച ലാഭം കൈവരിക്കുകയും ചെയ്തു.
ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടതോടെ മൊത്തം നിഷ്ക്രിയ ആസ്തി 1.5 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 1.31 ശതമാനമായും കുറഞ്ഞു. ഇത് കമ്പനിയുടെ വായ്പാ നയത്തിലുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു. രാജ്യവ്യാപകമായി 372 ശാഖകളുള്ള ഇൻഡെൽ മണിയുടെ ബിസിനസ്സിൽ 95 ശതമാനവും തെക്കൻ സംസ്ഥാനങ്ങളിലെ സ്വണ്ണ വായ്പകളാണ്. നിലവിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു വരികയാണ്.
ഇന്ത്യ റേറ്റിംഗ്‌സിന്റെ പുതിയ നേട്ടം കമ്പനിയുടെ ബിസിനസ് മോഡലിന്റെ കരുത്താണ് സൂചിപ്പിക്കുന്നതെന്ന് ഇൻഡെൽ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു. പ്രമോട്ടർമാരിൽ നിന്നുള്ള മൂലധന പിന്തുണയും ബുദ്ധിപൂർവ്വമായ വായ്പാ നയവുമാണ് പ്രവർത്തന മികവിന് തുണയായതെന്നും അദ്ദേഹം കൂട്ടിചേർത്തു.
പരിചയസമ്പന്നരായ മാനേജ്‌മെന്റിന്റെ കീഴിൽ ഇൻഡെൽ മണി കൈവരിക്കുന്ന സുസ്ഥിര വളർച്ച നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആത്മവിശ്വാസം നൽകുന്നതാണ്.
Story Summary:
Indel Money, a leading NBFC in the gold loan sector, has been assigned an ‘IND A-‘ rating with a stable outlook by India Ratings and Research. The rating applies to the company’s ₹300 crore Non-Convertible Debentures (NCDs) and ₹100 crore bank loan facilities. The upgrade is attributed to strong capital support, experienced management, and improved asset quality, with its Assets Under Management (AUM) reaching ₹34,770 million as of December 2025. CEO Umesh Mohanan credited the achievement to efficient operations and prudent credit policies.

