ഈ ഏറ്റെടുക്കലിലൂടെ വൺ പോയിന്റ് വണ്ണിന്റെ സാന്നിധ്യം അഞ്ച് ഭൂഖണ്ഡങ്ങളിലായി വ്യാപിക്കും. നിലവിൽ 9 ഡെലിവറി സെന്ററുകളിലൂടെ 8,000-ത്തിലധികം പ്രൊഫഷണലുകളുടെ സേവനം കമ്പനിക്കുണ്ടാകും. നൂറിലധികം അന്താരാഷ്ട്ര വൻകിട ബ്രാൻഡുകൾക്ക് കമ്പനി സേവനം നൽകും.
നെറ്റ്‌കോം ബിസിനസ് ഗ്രൂപ്പിന്റെ വരവോടെ കമ്പനിയുടെ വാർഷിക വളർച്ചയിൽ 25 ശതമാനം വർദ്ധനവാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ ബിപിഎം സേവനങ്ങൾ ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിൽ ഇതൊരു നിർണ്ണായക ചുവടുവെപ്പാണെന്ന് വൺ പോയിന്റ് വൺ ചെയർമാൻ അക്ഷയ് ഛബ്ര പറഞ്ഞു.
വൺ പോയിന്റ് വണ്ണിന്റെ നൂതന എഐ സാങ്കേതികവിദ്യകളും നെറ്റ്‌കോമിന്റെ ലാറ്റിനമേരിക്കൻ വിപണിയിലെ പരിചയസമ്പത്തും ഒത്തുചേരുന്നത് പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കുമെന്ന് നെറ്റ്‌കോം സ്ഥാപകൻ ഫെർണാണ്ടോ മുറില്ലോയും പ്രതികരിച്ചു.
1Point1 Solutions Limited has successfully completed the acquisition of Latin American firm Netcom Business Contact Center for $33.37 million (approx. ₹305 crore). This strategic move expands 1Point1’s footprint into Central and Latin American markets, including Costa Rica, Colombia, and Panama. With 8,000+ professionals and 9 global delivery centers, the company aims to strengthen its BFSI sector dominance and projects a 25% annual growth rate.

