നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2026 ഫെബ്രുവരിയിൽ 10,565 യൂണിറ്റുകളുടെ സംയോജിത വിൽപ്പന കൈവരിച്ചു (Nissan India February Sales 2026). ആഭ്യന്തര വിപണിയിൽ 2,230 യൂണിറ്റുകളും കയറ്റുമതിയിൽ 8,335 യൂണിറ്റുകളുമാണ് കമ്പനി രേഖപ്പെടുത്തിയത്. നിസാന്റെ പുതിയ മോഡലായ ഗ്രാവൈറ്റിന്റെ ഉപഭോക്തൃ ഡെലിവറികൾ മാർച്ച് 1 മുതൽ രാജ്യത്തുടനീളം ആരംഭിച്ചു.
ഫെബ്രുവരിയിൽ പുറത്തിറക്കിയ നിസാൻ ഗ്രാവൈറ്റിന് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവിധ നഗരങ്ങളിൽ ഗ്രാവൈറ്റിനായുള്ള ബുക്കിംഗ് വേഗത വർദ്ധിച്ചു.ആഭ്യന്തര വിൽപ്പനയേക്കാൾ നാലിരട്ടിയോളം യൂണിറ്റുകൾ (8,335) വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ നിസാന് സാധിച്ചു.
സുസ്ഥിരമായ വളർച്ച, മികച്ച ഉപഭോക്തൃ സേവനം, ഡീലർ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തൽ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ എം.ഡി സൗരഭ് വത്സ പറഞ്ഞു.
നിസാൻ മാഗ്‌നൈറ്റിന്റെ (Nissan Magnite) വിജയത്തിന് പിന്നാലെ ഗ്രാവൈറ്റ് കൂടി എത്തിയതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കാനാണ് കമ്പനിയുടെ നീക്കം.ഗ്രാവൈറ്റിന്റെ ഡെലിവറി ആരംഭിച്ചതോടെ വരും മാസങ്ങളിൽ വിൽപ്പന കണക്കുകളിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എസ്‌യുവി (SUV) വിഭാഗത്തിൽ കൂടുതൽ വിഹിതം പിടിച്ചെടുക്കുകയാണ് നിസാന്റെ ലക്ഷ്യം.
Story Summary: Nissan Motor India recorded a total sales of 10,565 units in February 2026, with 2,230 units sold domestically and 8,335 units exported. The company officially started customer deliveries of its new model, Nissan Gravite, on March 1. MD Saurabh Vatsa stated that the focus remains on sustainable growth and enhancing the customer service network.

