ചെന്നൈ: രാധിക ശരത് കുമാർ കേന്ദ്രകഥാപാത്രമാകുന്ന ‘തായ് കിഴവി’ തിയേറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചിത്രത്തെ പ്രശംസിച്ച് നടി ജ്യോതിക (Thai Kizhavi Movie Review). ചിത്രം സമൂഹത്തിന് നൽകുന്നത് വളരെ പ്രധാനപ്പെട്ട സന്ദേശമാണെന്നും ഏറെ പുരോഗമനപരമായ സിനിമയാണിതെന്നും ജ്യോതിക കുറിച്ചു.
സംവിധായകൻ ശിവകുമാർ മുരുകേശൻ തന്റെ ആദ്യ ചിത്രത്തിലൂടെ സമൂഹത്തിന് നൽകിയ സന്ദേശം വലുതാണെന്ന് ജ്യോതിക പറഞ്ഞു. മാന്യമായ നർമ്മവും ലാളിത്യവും നിറഞ്ഞ ഈ കഥ ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് അഭിമാനം നൽകുന്നതാണെന്നും താരം വ്യക്തമാക്കി.
രാധികയെപ്പോലൊരു പവർ ഹൗസ് പ്രതിഭയ്ക്ക് അവർ അർഹിക്കുന്ന വേദി നൽകിയതിനും, പ്രായപരിധി നോക്കാതെ സ്ത്രീകളുടെ കഴിവിനെ പിന്തുണയ്ക്കുന്ന സിനിമ നിർമ്മിച്ചതിനും നിർമ്മാതാവ് കൂടിയായ ശിവകാർത്തികേയനോട് ജ്യോതിക നന്ദി പറഞ്ഞു.
രാധിക ശരത് കുമാറിന്റെ ശാരീരികമായ കഠിനാധ്വാനത്തെയും പ്രകടനത്തെയും ജ്യോതിക വാനോളം പുകഴ്ത്തി. ഓഫ് സ്‌ക്രീനിലെ രാധികയുടെ പ്രതിഫലനമാണ് തായ് കിഴവിയെന്നും അവരുടെ ചിരിയും ആംഗ്യങ്ങളും ഹൃദയം കവരുന്നതാണെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
സമൂഹത്തെയും സിനിമയെയും ഒരു പടി മുന്നോട്ട് കൊണ്ടുപോകുന്ന ചിത്രമാണ് ഇതെന്ന് വിശേഷിപ്പിച്ച ജ്യോതിക, ‘തായ് കിഴവി’ കേവലം ഒരു സ്ത്രീ കേന്ദ്രീകൃത എന്റർടെയ്‌നർ മാത്രമല്ലെന്നും ഓർമ്മിപ്പിച്ചു.
ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Story Summary: Actress Jyothika praised the upcoming film ‘Thai Kizhavi’, starring Radikaa Sarathkumar and produced by Sivakarthikeyan. Attending a premiere with Suriya, Jyothika called the film highly progressive and lauded director Sivakumar Murugesan for his storytelling. She thanked Sivakarthikeyan for supporting talent regardless of age and expressed awe at Radikaa’s inspiring performance.

