Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala
HomeBusinessഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട്...

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

യൂലിപ് വിഭാഗത്തില്‍പ്പെട്ട ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു.

ബിഎസ്സി 500 ഡിവിഡന്‍റ് ലീഡേഴ്സ് 50 സൂചികയാവും ഫണ്ട് പിന്തുടരുക. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 33.63 ശതമാനവും അഞ്ചു വര്‍ഷങ്ങളില്‍ 30.96 ശതമാനവും 10 വര്‍ഷങ്ങളില്‍ 20.40 ശതമാനവും നേട്ടമാണ് ഈ സൂചിക നല്‍കിയിട്ടുള്ളതെന്ന് 2026 ജനുവരി 30-ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കമ്പനിയുടെ ജനപ്രിയ യൂലിപ് പദ്ധതികളായ ഐസിഐസിഐ പ്രു സിഗ്നേചര്‍ അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട്കിഡ് അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് (എസ്ഐപി പ്ലസ്) എന്നിവ അടക്കം വിവിധ പദ്ധതികള്‍ക്കൊപ്പം ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് ലഭ്യമാണ്.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala