Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeEducationസിവിൽ സർവീസ് പരീക്ഷാ പരിശീലനം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ 2026-27 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org ൽ അപേക്ഷ സമർപ്പിക്കാം. ക്ലാസുകൾ ഏപ്രിൽ 27 ന് ആരംഭിക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. സംവരണത്തിന് അർഹത നിശ്ചയിക്കുന്നതിനുള്ള പ്രവേശന പരീക്ഷ മാർച്ച് 22 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. അർഹത നേടുന്നവർക്ക് സൗജന്യ പരിശീലനം ലഭിക്കും. ആൻകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0494-2665489, 8281098868, 9846715386, 9645988778.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala