ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സന്ദർശനത്തിന് മുന്നോടിയായി ഡൽഹി കേരള ഹൗസിന് ബോംബ് ഭീഷണി ലഭിച്ചു. റെസിഡന്റ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.(Bomb threat to Kerala House before Governor’s arrival, high alert)
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. കെട്ടിടത്തിലും പരിസരത്തും വിശദമായ പരിശോധനകൾ നടത്തി. ഗവർണർ രാജേന്ദ്ര ആർലേക്കർ എത്താനിരിക്കെയാണ് ഇത്തരമൊരു സന്ദേശം എത്തിയത് എന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ സംഭവം അതീവ ഗൗരവമായാണ് കാണുന്നത്.

