അബുദാബി: ജോലിസ്ഥലത്തുനിന്നും താമസസ്ഥലത്തുനിന്നും തിരുവനന്തപുരം സ്വദേശിയെ കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടു (Malayali Missing Abu Dhabi). അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് കാണാതായത്. മുസഫ ശാബിയ 12-ലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ എട്ട് വർഷമായി അബുദാബിയിൽ പ്രവാസിയാണ്.
ഫെബ്രുവരി 18 വരെ ഇദ്ദേഹം കഫ്തീരിയയിൽ ജോലിക്കെത്തിയിരുന്നു. എന്നാൽ 19-ാം തീയതി മുതൽ താമസസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നുവെന്ന് സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു. മാഹിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +971 56 9773169 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താനായി സോഷ്യൽ മീഡിയ വഴിയും മറ്റും പ്രവാസി കൂട്ടായ്മകൾ തിരച്ചിൽ സജീവമാക്കിയിട്ടുണ്ട്.
Story Summary:
Mahin Abdurahman, a 47-year-old native of Thiruvananthapuram, has been reported missing in Abu Dhabi since February 19. He was working at a cafeteria in Mussafah Shabiya 12.

