തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി (V Sivankutty Nemom). നേമത്തെ വികസന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികളുടെ പരീക്ഷണശാലയായിരുന്ന നേമത്തെ മതനിരപേക്ഷതയുടെ നാടാക്കി മാറ്റാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
900 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ ഇതുവരെ പൂർത്തിയാക്കിയത്. ‘നേമം നന്മ’ എന്ന പേരിൽ വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു. ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ കേരളത്തിന്റെ മുഖം വികൃതമാക്കാനാണ് ‘കേരള സ്റ്റോറി’ സിനിമ ശ്രമിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾക്കുള്ള ബദൽ വികസനവും മതനിരപേക്ഷതയുമാണ്. ഒന്നാം കേരള സ്റ്റോറി തള്ളിക്കളഞ്ഞവരാണ് പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചത്.
ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് നേമത്തെ ജനങ്ങൾ. മതനിരപേക്ഷതയും വികസനവും കൈകോർത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎ എന്ന നിലയിൽ തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ മന്ത്രി, പുതിയ വികസന പാതകൾക്കായി ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു.
Story Summary:
Minister V. Sivankutty stated that ₹900 crore worth of development projects were implemented in the Nemom constituency over the last four and a half years, emphasizing that secularism and progress are Kerala’s real answer to divisive narratives like ‘The Kerala Story’.

